SignIn
Kerala Kaumudi Online
Sunday, 17 May 2026 2.24 AM IST

മികച്ച നടനെ അനുമോദിച്ചു

ambala

അമ്പലപ്പുഴ: സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സംസ്‌കൃതി കമ്മറ്റി അംഗം അനിൽ ചെങ്ങന്നൂരിനെ അനുമോദിച്ചു.സംസ്‌കൃതി സംഘടിപ്പിച്ച അഭിനയ താളം ഏകാഭിനയ ശില്പശാലയുടെ സമാപനത്തിന്റെ ഭാഗമായാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. സംസ്‌കൃതി പ്രസിഡൻ്റ് രമേശ് മേനോൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംഗീത സംവിധായകൻ ആലപ്പി കൃഷികേശ് ആദരിച്ചതിനൊപ്പം ഉപഹാര സമർപ്പണവും നടത്തി.സംസ്‌കൃതി സെക്രട്ടറി എച്ച്.സുബൈർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, ബ്ലോക്ക് പഞ്ചായത്തംഗം ടി.ഷാജിമോൻ, സ്‌കൂൾ എച്ച്.എം വി.ആശാലത, എ.ടി. മുരളീധരൻ, വിമൽ റോയി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL