SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

ലോകകപ്പിലെ ആദ്യ മലയാളിയാകാൻ ഖത്തറിന്റെ കണ്ണൂർ പയ്യൻ,തഹ്സിൻ

tahsin

ദോഹ : അടുത്തമാസം തുടങ്ങുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിനുള്ള ഖത്തറിന്റെ 34 അംഗ സാദ്ധ്യതാ ടീം പ്രഖ്യാപനത്തിൽ കേരളത്തിലെ കാൽപ്പന്ത് ആരാധകർക്കും സന്തോഷിക്കാം.കാരണം ആ ടീമിൽ കണ്ണൂരുകാരനായ ഒരു 19കാരനുമുണ്ട്; തഹ്സിൻ മുഹമ്മദ് ജംഷിദ്. അടുത്ത ആഴ്ച 26 അംഗ ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കുമ്പോൾ വിംഗറായ തഹ്‌സിൻ സ്ഥാനം നിലനിറുത്തുകയാണെങ്കിൽ അത് ചരിത്രമാകും. ലോകകപ്പ് ടീമിൽ ഉൾപ്പെടുന്ന ആദ്യ മലയാളിയെന്ന നേട്ടം തഹ്സിന്റെ പേരിന് നേരേ ചാർത്തപ്പെടും.

തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ താരവുമായ ജംഷീദിന്റെയും ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ. ഖത്തറിൽ ചീഫ് അക്കൗണ്ടന്റാണ് ജംഷീദ്. തഹ്‌സിൻ ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തിൽ തന്നെ ഖത്തർ യൂത്ത് ടീമുകളിൽ ഇടം ലഭിച്ചു. 17–ാം വയസിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ ദുഹൈലിലെത്തി. സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനാണ് തഹ്‌സിൻ. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ ലോകകപ്പ് യോഗ്യതാറൗണ്ട് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് ഖത്തറിന്റെ സീനിയർ കുപ്പായത്തിൽ അരങ്ങേറിയത്. ഇന്ത്യയ്ക്ക് എതിരായ മത്സരത്തിൽ സ്ക്വാഡിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, TAHSIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360