SignIn
Kerala Kaumudi Online
Sunday, 17 May 2026 5.11 AM IST

മാവേലിക്കര - പന്തളം റോഡിൽ ബസും ടിപ്പറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

a

മാവേലിക്കര: മാവേലിക്കര - പന്തളം റോഡിൽ കൊച്ചാലുംമൂട് ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് സ്വകാര്യബസും ടിപ്പറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു.

ബസ് ഡ്രൈവർ ആറാട്ടുപുഴ പട്ടോളി മാർക്കറ്റ് പുത്തൻ വീട്ടിൽ കിഴക്കതിൽ ബിനു (41), കണ്ടക്ടർ കായംകുളം പെരിങ്ങാല ഓശേരിൽ (ആതിര) സന്ദീപ് (38), ടിപ്പർ ഡ്രൈവർ നൂറനാട് പയ്യനല്ലൂർ തെക്കുംകാവിൽ സൂരജ് (36), കോടുകുളഞ്ഞി മാമ്പ്ര കാവിളയിൽ രാജി (42), ചെറിയനാട് കല്ലുവെട്ടാംകുഴിയിൽ നീതു (20), തോനയ്ക്കാട് തയ്യിൽ തെക്കേതിൽ ആർദ്ര (19), പുലിയൂർ തോണ്ടുതറാൽ രാജേഷ് (44), ചെറിയനാട് തറയിൽ അച്ചൻകുഞ്ഞ് (67), ചെറുകര തെക്കേതിൽ ഉണ്ണിക്കൃഷ്ണൻ (60), ചെട്ടികുളങ്ങര പേള ഉണ്ണിച്ചിരേത്ത് ഗീതാലയത്തിൽ ഗീത വിശ്വനാഥൻ (59), ഇടുക്കി കുഴിത്താലം ഈട്ടിക്കൽ വീട്ടിൽ സിയ (20), മുളക്കുഴ കളത്തിൽ മേലതിൽ ഷീബ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12.30നായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസ്സിൽ, എതിർ ദിശയിൽ നിന്ന് അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. ലോറിയുടെ അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL