പള്ളിക്കത്തോട്: തെക്കുംതല കെ. ആർ നാരായണൻ മെമ്മോറിയൽ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സന്ദർശനത്തിന് എത്തിയ കുട്ടികിളെ ഇറക്കി വിട്ടതിൽ പ്രതിഷേധം. പാമ്പാടി മന്നം ബാലസമാജം പ്രവർത്തകരാണ് മുൻകൂർ അനുമതി വാങ്ങി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയത്. ഡയറക്ടറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ക്ളാസുകൾ എടുക്കുന്നതിനിടെ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ എത്തുകയും തടയുകുമായിരുന്നു. സമുദായ സംഘടനകൾക്ക് പ്രവേശനമില്ലെന്നാരോപിച്ച് ഒരുവിഭാഗം വിദ്യാർത്ഥികൾ നിലപാടെടുത്തു.
ഡയറക്ടർ കെ.ആർ. സണ്ണി ജോസഫ് എതിർത്തെങ്കിലും വിദ്യാർത്ഥി നേതാക്കൾ പിൻമാറിയില്ല. ഇതോടെ ബാലസാമാജം കുട്ടികൾ പരിഭ്രാന്തരമായി. നിരോധിത സംഘടനയല്ല എൻ.എസ്.എസ് എന്ന് ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് രംഗത്തെത്തിയെങ്കിലും വിദ്യാർത്ഥി നേതാക്കളുടെ നിലപാടിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. തുടർന്ന് വിദ്യാർത്ഥികളോടും രക്ഷകർത്താക്കളോടും ക്ഷമ ചോദിച്ച് ക്ളാസ് അവസാനിപ്പിച്ചു. സം
ഭവത്തിൽ പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ രംഗത്തെത്തി. വിദ്യാർത്ഥികളെ അന്യായമായി തടഞ്ഞ് അനാവശ്യമായ വർഗീയ ആരോപണങ്ങൾ ഉയർത്തി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കുട്ടികളെ തടഞ്ഞ വിദ്യാർത്ഥി നേതാക്കൾക്കെതിരെ ബാലാവകാശ കമ്മിഷൻ കേസെടുക്കണമെന്ന് ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |