കൊച്ചി: എറണാകുളം ജില്ലാ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. അണ്ടർ 17 ആൺകുട്ടികളുടെ സിംഗിൾസിൽ ജോവിൻ സോജനും പെൺകുട്ടികളുടെ വിഭാഗത്തിൽ റിറ്റ്സ ജിയോവനയും ജേതാക്കളായി. ആൺകുട്ടികളുടെ ഡബിൾസിൽ അഡിസൺ സുമേഷ് - കെ.എസ്. സൗരവ്കൃഷ്ണ സഖ്യവും, പെൺകുട്ടികളുടെ ഡബിൾസിൽ ദേവിക ശ്രീജിത് - ജുവാരിയ ഷെഹ്സാദി സഖ്യവും ജേതാക്കളായി. മിക്സഡ് ഡബിൾസിൽ ജൊവാൻ ജോൺ ഫ്രീജോ - ജുവാരിയ ഷെഹ്സാദി സഖ്യത്തിനാണ് ഒന്നാം സ്ഥാനം. ഡോ. ജെയ് ജേക്കബ്, കെ.ബി. രാജേഷ്, കെ.കെ. നദിർ, ബി. ബാബു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |