SignIn
Kerala Kaumudi Online
Monday, 18 May 2026 5.01 AM IST

കായികക്ഷമത  പരിശോധന 

beat

കോട്ടയം : ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ജനറൽ, ബൈ ട്രാൻസ്ഫർ, എൻ.സി.എ) തസ്തികകളിലേക്കുള്ള (കാറ്റഗറി നമ്പർ 211/2025, 213/2025, 250/2025) കായികക്ഷമതാ പരിശോധന (എൻഡ്യൂറൻസ് ടെസ്റ്റ്) 19 മുതൽ 22 വരെ ഏറ്റുമാനൂർ - മണർകാട് ബൈപാസ് റോഡിൽ നടക്കും. ചെറുവാണ്ടൂർ ജംഗ്ഷൻ മുതൽ പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്‌നാനായ കത്തോലിക്കാ പള്ളിക്ക് സമീപം കരിമ്പനത്തു പാലം വരെയുള്ള രണ്ടു കിലോമീറ്റർ ദൂരത്തിലാണ് പരീക്ഷ. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 5.15ന് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL