കേരളത്തിൽ റെക്കാഡ് വില; പവന് ₹34,400
കൊച്ചി: കൊവിഡ് വ്യാപനത്തെച്ചൊല്ലി അമേരിക്ക-ചൈന തർക്കം വീണ്ടും ശക്തമായതോടെ, ആഗോള മൂലധന വിപണി നേരിടുന്ന തളർച്ച സ്വർണ വിലക്കുതിപ്പിന് ഇടയാക്കുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഗോൾഡ് ഫണ്ടുകൾക്ക് ഡിമാൻഡ് കൂടിയതിനാൽ രാജ്യാന്തര വില ഔൺസിന് ഇന്നലെ കഴിഞ്ഞവാരത്തെ 1,700 ഡോളർ നിലവാരത്തിൽ നിന്നുയർന്ന് 1,740 ഡോളറിലെത്തി. കേരളത്തിൽ, വില എക്കാലത്തെയും ഉയരം കുറിച്ചു. പവന് 400 രൂപ വർദ്ധിച്ച് 34,400 രൂപയായി. 50 രൂപ ഉയർന്ന് 4,300 രൂപയാണ് ഗ്രാം വില.
₹38,000
കേരളത്തിൽ ഒരു പവൻ വാങ്ങാൻ നികുതി, സെസ്, പണിക്കൂലി എന്നിവ ചേർത്ത് കുറഞ്ഞത് 38,000 രൂപ നൽകേണ്ട സ്ഥിതിയാണ്. ഒരുലക്ഷം രൂപ കൊടുത്താൽ രണ്ടര പവൻ കിട്ടും. അതേസമയം, ചെറുകിട സ്വർണ വ്യാപാരശാലകളാണ് കേരളത്തിൽ തുറക്കുന്നത്. വിപണി സാധാരണ നിലയിലേക്ക് എത്തിയിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |