കേരള സർവകലാശാല
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ബയോടെക്നോളജി, ബി.എസ്.സി ബയോടെക്നോളജി മൾട്ടിമേജർ (2b) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 29 മുതൽ ആരംഭിക്കും.
പരീക്ഷ മാറ്റി
22 മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്കീം - സപ്ലിമെന്ററി പാർട്ട് ടൈം ഫൈനൽ മേഴ്സിചാൻസ്) പരീക്ഷകൾ മാറ്റിവച്ചു.
പ്രാക്ടിക്കൽ/
പ്രോജക്ട്/വൈവ
ഗവ.കോളേജ്, കാര്യവട്ടത്ത് നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി (2017 അഡ്മിഷൻ റഗുലർ, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്) സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രാക്ടിക്കലും പ്രോജക്ട് വൈവയും ജൂലായ് 2, 3, 4 തീയതികളിൽ അതേ കോളേജിൽ നടത്തും.
പരീക്ഷാഫീസ്
ബി.ബി.എ (വിദൂരവിദ്യാഭ്യാസം 2013 & 2014 അഡ്മിഷൻ) മൂന്നും നാലും അഞ്ചും ആറും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾക്ക് മാർച്ച് 17 ന് നൽകിയ പത്രക്കുറിപ്പ് പ്രകാരം അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് 18 മുതൽ അപേക്ഷിക്കാം. പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ ലഭ്യമാണ്.
കാലിക്കറ്റ് സർവകലാശാല
വൈവ
തൃശൂരിൽ മാറ്റിവെച്ച വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ (2017 പ്രവേശനം) ബി.ബി.എ പ്രോജക്ട് സമർപ്പണവും വൈവയും 20ന് നടക്കും.
തൃശൂർ, പാലക്കാട് ജില്ലകളിലെ കോളേജുകളിലെ നാലാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) പ്രോജക്ട് മൂല്യനിർണയവും വൈവയും 25 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
എം.ബി.എ
പ്രവേശനം
എം.ബി.എ പ്രവേശനത്തിന് ഓൺലൈനിൽ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്/കെമാറ്റ്/സിമാറ്റ്/ക്യാറ്റ് സ്കോർ കാർഡ് ഇതുവരെ അയക്കാത്ത അപേക്ഷകർ പ്രിന്റൗട്ട് ഇന്ന് തന്നെ അയക്കണം.
കണ്ണൂർ സർവകലാശാല
ബി.കോം
പരീക്ഷകൾ
ബി.കോം അഡിഷണൽ കോ-ഓപറേഷൻ പരീക്ഷകൾ 03.07.2020, 07.07.2020 തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ സർവ്വകലാശാല ആസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാൽ ആവശ്യമായ സേവനങ്ങൾക്കായി ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം. ഓൺലൈൻ സർവീസിൽ നിലവിലുള്ള സേവനങ്ങൾക്കായി ഓൺലൈൻ സർവീസസ് (ഡിജിറ്റൽ പോർട്ടൽ സന്ദർശിക്കുകയോ 0497-2715335 എന്ന നമ്പറിൽ ബന്ധപെടുകയോ ചെയ്യുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |