ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനം തടയാൻ മുന്നിട്ടിറങ്ങിയ കേന്ദ്ര, സംസ്ഥാന, പ്രാദേശിക അധികാരികളുടെ സമഗ്രമായ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കൊവിഡ് ബാധിതർ കൂടുതലുള്ള മേഖലകളിൽ പ്രത്യേക ശ്രദ്ധയും മാർഗനിർദേശങ്ങളും നൽകണമെന്ന് പ്രധാനമന്ത്രി അവലോകന യോഗത്തിൽ വ്യക്തമാക്കി.
ഡൽഹി എൻസിആർ മേഖലയിൽ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച മാർഗങ്ങൾ മറ്റുള്ള സംസ്ഥാനങ്ങൾ സ്വീകരിക്കണം.അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ, കാബിനറ്റ് സെക്രട്ടറി, ഇന്ത്യയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥിതിഗതികൾ കണക്കിലെടുക്കുമ്പോൾ, പൊതുസ്ഥലങ്ങളിൽ വ്യക്തിപരമായ ശുചിത്വവും, സാമൂഹിക അകലവും പാലിക്കുന്നതിൽ ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.ഇക്കാര്യത്തിൽ അലംഭാവം കാണിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്ന വേളയിലാണ് അവലോകന യോഗം.കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 22,123 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |