കൽപ്പറ്റ: പ്രളയ ദുരന്ത നിവാരണത്തിന് കരുത്തേകാൻ അഗ്നിശമനസേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ബോട്ടുകൾ. ജലവിതാനത്തിന് മുകളിൽ രക്ഷാ പ്രവർത്തനം നടത്താൻ രണ്ടു രക്ഷാബോട്ടുകളാണ് ജില്ലാപഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതിയിൽ വാങ്ങി നൽകിയത്.
കഴിഞ്ഞ രണ്ട് പ്രളയത്തിലും ബോട്ടുകളടക്കമുള്ള സംവിധാനങ്ങൾ ഇതര ജില്ലകളിൽ നിന്നാണ് എത്തിയത്. മഴക്കാലമായതോടെ വെള്ളം കയറി ഒറ്റപ്പെട്ടു പോകുന്ന ഗ്രാമങ്ങളിൽ രക്ഷാപ്രവർത്തന ദൗത്യത്തിലേക്ക് ഇനി മുതൽ ഈ ഡിങ്കി ബോട്ടുകൾ കുതിച്ചെത്തും. എട്ടു മുതൽ പത്ത് വരെ ആളുകൾക്ക് ഒരേ സമയം സഞ്ചരിക്കാൻ കഴിയുന്നതും എഞ്ചിൻ ഘടിപ്പിക്കാവുന്നതുമാണ് ഈ ബോട്ടുകൾ. കുത്തൊഴുക്കിലൂടെ മുന്നേറി അതിവേഗ രക്ഷാ പ്രവർത്തനത്തിന് ഈ ബോട്ടുകൾ ഉപയോഗിക്കാം. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാനും എളുപ്പം കഴിയും.
ഏഴര ലക്ഷം രൂപ വീതം ചെലവ് വരുന്ന ബോട്ടുകളും ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളും മഹാരാഷ്ട്രയിൽ നിന്നാണ് ജില്ലയിൽ എത്തിച്ചത്.
സേവന സന്നദ്ധരായ യുവാക്കളെ അണിനിരത്തി സംസ്ഥാനത്ത് ആദ്യത്തെ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിച്ചത് വയനാട് ജില്ലാ പഞ്ചായത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |