അടിമാലി.അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം ഇന്നു മുതൽ 11 വരെ നടക്കും. 12നു പിത്യതർപ്പണ ചടങ്ങുകളോട സമാപിക്കും. ഇന്ന് കൊടിയേറ്റ്. പതിവ് ക്ഷേത്ര ചടങ്ങുകൾ കൂടാതെ രാവിലെ 8നു പഞ്ചവിംശതികലശപൂജ, അഭിഷകം ഉച്ച പൂജ, വകിട്ട് 6.45നും 7.15നും ഇടയിൽ കൊടിയേറ്റ് ക്ഷേതം തന്തി പൂത്തോട്ട ലാലൻ, മേൽ ശാന്തി അജിത് മഠത്തുംമുറി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ. തുടർന്ന് മുളയിടൽ, അത്താഴ പൂജ. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ. ദിവസവും വൈകിട്ട് 6.30നു ദീപാരാധന. 4നു രാവിലെ 7ന് എതൃത്ത പൂജ. മനു പന്തീരടി പൂജ. ശ്രീബലി, 10.30നു കൂട്ട്മൃത്യഞ്ജയ ഹോമം. രാത്രി 7നു ഭഗവതി സേവ, ലളിതാസഹസ്രനാമാർച്ചന.5നു രാവിലെ 7ന് ഭഗവതി സേവ, രാത്രി 7.30ന് ശ്രീബലി. 6നു രാവിലെ 10.30നു മഹാസുദർശന ഹോമം , 7ന് രാവിലെ 10 നു നവഗ്രഹ പൂജ 10.30ന് ആ മഹാവിദ്യ രാജ്ഞി പൂജ. 9ന് സുബ്രഹ്മണ്യ പൂജ. അഭിഷേക കാവടി.10ന് പള്ളിവേട്ട ഉത്സവം. വൈകിട്ട് 6.30ന് ദീപാരാധന, പുഷ്പാഭിഷേകം 8ന് പള്ളിവേട്ട. 11ന് ആറാട്ട് . രാവിലെ 9.30നു രുദ്രാഭിഷേകം, വൈകിട്ട് 5ന് ആറാട്ട് ബലി, വലിയകാണിക്ക, ശിവരാത്രി പൂജ. കൊടിയിറക്ക്. പുലർച്ചെ 3നു പിത്യതർപ്പണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |