ചെങ്ങന്നൂർ: അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭ ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോണിന്റെ ഡ്രൈവർ ചെങ്ങന്നൂർ അങ്ങാടിക്കൽ മുണ്ടപ്പള്ളിൽ മേലേത്തേതിൽ നിഥിൻ ജോർജ്ജ് (29)നാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. നഗരസഭ ബസ് സ്റ്റാൻഡ് യാർഡിനോട് ചേർന്ന മതിൽ പോളിച്ച് വഴി നിർമിച്ചെന്ന പരാതി അന്വേക്ഷിക്കാൻ എത്തിയ നഗരസഭ സെക്രട്ടറിക്കൊപ്പം എത്തിയതാണ് നിഥിൻ. നിലവിൽ കൗൺസിലറും മുൻ നഗരസഭ ചെയർമാനുമായ രാജൻ കണ്ണാട്ടിന്റെ വീടിന്റെ പിന്നിലുള്ള ഈ മതിലിനെ ചൊല്ലി തർക്കം നിലനിന്നിരുന്നതാണ്. മർദ്ദനത്തിൽ നിഥിന്റെ വലത് കൈക്കും തലയ്ക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |