ബോഡി ഷെയ്മിംഗിനെതിരെ തുറന്നു പറഞ്ഞിരിക്കുകയാണ് നടി സനുഷ. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
'എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നിൽക്കാൻ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് 'ചൊറിയാൻ താൽപ്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഒന്നോർക്കുക, നിങ്ങൾ രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓർക്കുക,' ഇതായിരുന്നു സനുഷയുടെ പോസ്റ്റ്. ബാലതാരമായി സിനിമയിലെത്തിയ താരം മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലൂടെയാണ് നായികയായെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |