SignIn
Kerala Kaumudi Online
Saturday, 27 April 2024 2.15 AM IST

സംസ്ഥാന, ജില്ലാ തലങ്ങളിലേക്ക് 42 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

psc

തിരുവനന്തപുരം; വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ്2/വാച്ചർ ഗ്രേഡ് 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് നെഫ്രോളജി, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോടെക്‌നോളജി, കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ (ആയുർവേദം), കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിൽ ലൈബ്രേറിയൻ അടക്കം സംസ്ഥാനതലം ജനറൽ വിഭാഗത്തിൽ 20 തസ്തികയിലേക്കും ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ അമിനിറ്റീസ് അസിസ്റ്റന്റ് (എം.എൽ.എ. ഹോസ്റ്റൽ) അടക്കം നാല് ജില്ലാതല തസ്തികയിലേക്കും ഭൂഗർഭജല വകുപ്പിൽ ഡ്രില്ലിംഗ് അസിസ്റ്റന്റ് തസ്തികളിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്മെന്റിലേക്കുമടക്കം എൻ.സി.എ, സംസ്ഥാന,ജില്ലാ തലങ്ങളിലേക്ക് അകെ 42 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.

ഇന്റർവ്യൂ

കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) ഒന്നാം എൻ.സി.എ.- മുസ്ലിം (കാറ്റഗറി നമ്പർ 269/20).
ആലപ്പുഴ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 511/19).
പത്തനംതിട്ട, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി)(തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 513/19).
കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ അസിസ്റ്റന്റ് (മലയാളം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 244/20).

സാദ്ധ്യതാപട്ടിക

തിരുവനന്തപുരം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ആരോഗ്യവകുപ്പിൽ ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 236/16).
കെ.എൽ.ഡി.സി. ലിമിറ്റഡിൽ ഓവർസീയർ ഗ്രേഡ് 3/വർക് സൂപ്രണ്ട് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 37/20).

പ്രായോഗികപരീക്ഷ

എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടൻമാർ മാത്രം) രണ്ടാം എൻ.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പർ 531/20).
കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടൻമാർ മാത്രം) ഒന്നാം എൻ.സി.എ.- പട്ടികജാതി, മുസ്ലിം (കാറ്റഗറി നമ്പർ 529/20).


ഷോർട്ട് ലിസ്റ്റ്

വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 190/16).
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 135/15).

ഓൺലൈൻപരീക്ഷ

 സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ) എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി (കാറ്റഗറി നമ്പർ 340/18, 341/18).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.