SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 PM IST

പി.എസ്.സി ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

psc

തിരുവനന്തപുരം: മലപ്പുറം, തൃശൂർ, വയനാട് ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 236/16) തസ്തികയിലേക്ക് പി.എസ്.സി നടത്തിയ ഒ.എം.ആർ പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് പരാതികൾ 25 മുതൽ അഞ്ചു ദിവസങ്ങൾക്കുള്ളിൽ സ്വന്തം പ്രൊഫൈൽ മുഖേന സമർപ്പിക്കാം .

 അഭിമുഖം

കോഴിക്കോട് ജില്ലയിൽ അരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 529/19) തസ്തികയിലേക്ക് സെപ്തംബർ 2 (രാവിലെ 11.00 ), 3, 8, 9, 10 (രാവിലെ 9.30, ഉച്ചയ്ക്ക് 12.00 മണി) തീയതികളിൽ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്, രണ്ടാം എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 460/20) തസ്തികയിലേക്ക് സെപ്തംബർ 1 ന് (രാവിലെ 9.45, ഉച്ചയ്ക്ക് 12.00 മണി) പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിലെ ഓവർസിയർ (സിവിൽ) (കാറ്റഗറി നമ്പർ 409/19) തസ്തികയിലേക്ക് സെപ്തംബർ 7, 8, 9 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.