വിതുര:തേവിയോട് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ വാർഷികവും പ്രതിഭാസംഗമവും തേവിയോട് എൻ.എസ്.എസ് ഹാളിൽ നടന്നു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പ്രതികളെ ഉപഹാരം നൽകി അനുമോദിച്ചു.റസിഡന്റ്സ് പ്രസിഡന്റ് ഡോ.പി.സ്‌കന്ദസ്വാമിപിള്ള അദ്ധ്യക്ഷത വഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്,ആനപ്പാറ ബ്ലോക്ക് ഡിവിഷൻമെമ്പർ എൽ.ശ്രീലത,റസിഡന്റ് സെക്രട്ടറി എച്ച്.വിനോദ്കുമാർ,മണിതൂക്കി വാർഡ്‌മെമ്പർ ജെ.എസ്.ലൗലി,തേവിയോട് വാർഡ്‌മെമ്പർ ബി.എസ്.സന്ധ്യ,ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ,സെക്രട്ടറി തെന്നൂർഷിഹാബ്,എസ്.മോഹൻകുമാർ,വി.രാമഭദ്രൻനായർ, ഒ.ലതികാദിനേഷ്,ആർ.ജയശ്രീ,വി.വിശ്വനാഥൻനായർ,എൻ.ശേഖരപിള്ള,സി.ഗോപാലൻനായർ,ജി.രാജേന്ദ്രൻ, കെ.പത്മനാഭൻനായർ എന്നിവർ പങ്കെടുത്തു.