മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മുൻനിര ക്ളബ് ബാഴ്സലോണയെ ഗ്രനാഡ 1-1ന് സമനിലയിൽ തളച്ചു.സ്വന്തം തട്ടകത്തിൽ തോൽവിയുടെ വക്കിൽ നിന്ന് അവസാനമിനിട്ടിലാണ് ബാഴ്സലോണ സമനിലയുമായി രക്ഷപെട്ടത്.രണ്ടാം മിനിട്ടിൽത്തന്നെ ഡൊമിംഗോസ് ദുവാർത്തേ നേടിയ ഗോളിന് ഗ്രനാഡ മുന്നിലെത്തിയിരുന്നു. 90-ാം മിനിട്ടിൽ അരൗയോ നേടിയ ഗോളിനാണ് വമ്പന്മാർ രക്ഷപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |