ഇസ്ലാമാബാദ്: വടക്കൻ പാകിസ്ഥാനിൽ പഷ്തൂൺ നേതാക്കളുടെ യോഗത്തിനിടയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. 8 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വടക്കൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലാണ് തിങ്കളാഴ്ചയാണ് വെടിവയ്പ്പുണ്ടായത്.
തർക്ക പരിഹാരത്തിന് പ്രദേശത്തെ മുതിർന്ന നേതാക്കൾ ചേരുന്ന ജിർഗ യോഗത്തിലാണ് വെടിവയ്പ്പുണ്ടായത്. .അമീർ ബച്ച, ബക്ത് ആലം എന്നീ രണ്ട് കുടുംബക്കാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടാവുകയും ഇതിൽ ഒരു ഗ്രൂപ്പിലെ അംഗമായ അക്രമി വെടിവയ്ക്കുകയുമായിരുന്നു. ഒരു ഗ്രൂപ്പിലുള്ള 7 പേരും രണ്ട് ജിർഗ അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
വെടിവച്ചയാൾ രക്ഷപ്പെട്ടു. പ്രതിയെ പിടിക്കണമെന്നാവശ്യപ്പെട്ട് മരിച്ചവരുടെ മൃദേഹവുമായി ബന്ധുക്കൾ റോഡ് ഉപരോധിച്ചു. പ്രതിയെ പിടികൂടാൻ തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |