SignIn
Kerala Kaumudi Online
Thursday, 19 September 2024 10.12 AM IST

'നമസ്‌തേ പ്രിയ മിത്രമേ', മോദിയോട് സംസാരിച്ചതിന് പിന്നാലെ ഹിന്ദി ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ്

Increase Font Size Decrease Font Size Print Page
emmanuel-macron-modi

ന്യൂഡൽഹി: ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേൽ മാക്രോൺ. ഇന്തോ-പസഫിക് മേഖലയിലെ സഹകരണത്തെക്കുറിച്ച് എമ്മാനുവേൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിലൂടെ ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ട്വീറ്റ്.

'നമസ്‌തേ പ്രിയ കൂട്ടാളി, നമസ്‌തേ പ്രിയ മിത്രമേ' എന്ന് ഹിന്ദിയിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മാക്രോണിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. നരേന്ദ്ര മോദിയുമായി ഔദ്യോഗിക സംഭാഷണം നടത്തിയതായി എമ്മാനുവേൽ മാക്രോൺ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്തോ- പസഫിക് മേഖലയെ സഹകരണത്തിന്റെ മേഖലയാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിച്ചതിന് നന്ദി. ഇത് തുടരുമെന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

ഫ്രഞ്ച് പ്രസിഡന്റുമായി ഫോണിലൂടെ സംസാരിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ വിഷയത്തെക്കുറിച്ചും ഇരുനേതാക്കളും തമ്മിൽ ചർച്ച ചെയ്തു. ഇക്കാര്യം മോദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, EMMANUEL MACRON, PM MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.