വാഷിംഗ്ടൺ:ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൽ എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ച നടത്തിയത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബോറിസിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് ബൈഡനുമായുള്ള ബന്ധത്തെ ബാധിക്കുമോയെന്ന് ബോറിസ് ആശങ്കപ്പെട്ടിരുന്നു. എന്നാൽ, ഇരുവരും സുഹൃത്തുക്കളെപ്പോലെയാണ് സംസാരിച്ചത്.
യു.എന്നിന്റെആഗോള താപനവുമായി ബന്ധപ്പെട്ട കോൺഫറൻസിൽ പങ്കെടുക്കാൻ ബ്രിട്ടനിൽ വരാൻ താൻ കാത്തിരിക്കുകയാണെന്ന് ബൈഡൻ പറഞ്ഞപ്പോൾ. താങ്കൾ അവിടെ വേണമെന്ന് ബോറിസ് പറഞ്ഞു. വ്യാപാര വിഷങ്ങളും ഇരുവരും ചർച്ച ചെയ്തു. ശതകോടീശ്വരൻ ജെഫ് ബെസോസുമായും ബോറിസ് കൂടിക്കാഴ്ച നടത്തിയിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |