SignIn
Kerala Kaumudi Online
Thursday, 19 September 2024 2.12 AM IST

പൊലീസ് പട്രോളിംഗിനിടെ വാഹനത്തിനുള്ളിൽ ലൈംഗികബന്ധം, വയർലസിലൂടെ ശബ്‌ദം പുറത്ത് , പൊലീസുകാർക്ക് കിട്ടിയത് എട്ടിന്റെ പണി

Increase Font Size Decrease Font Size Print Page
case-diary-

പട്രോളിംഗിനിടെ വാഹനത്തില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി പോയി. ഇംഗ്ലണ്ടിലെ സറേ കൌണ്ടി യിലാണ് സംഭവം. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ മോളി എഡ്വേർഡ്‌സും പിസി റിച്ചാർഡ് പാറ്റണുമാണ് ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് .

2019 ജൂണിൽ നടന്ന സംഭവത്തിൽ ഇപ്പോഴാണ് വിചാരണ പൂർത്തിയായത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതു കാരണം രണ്ട് അടിയന്തര ഫോണ്‍ കോളുകള്‍ ഇവര്‍ അവഗണിച്ചതായും അന്വേഷക സംഘം കണ്ടെത്തി. ഒരു കടയില്‍ കവര്‍ച്ച നടന്നപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള വിളിയായിരുന്നു ഇതില്‍ ഒരെണ്ണം. ഒരു നൈറ്റ്ക്ലബിന് പുറത്ത് ഗുരുതരമായ ആക്രമണത്തിന് ഇരയായ രണ്ടുപേരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയുള്ള മറ്റൊരു ഫോൺ വിളിയും ഇവര്‍ അവഗണിച്ചെന്നും വിചാരണയ്ക്കിടെ കണ്ടെത്തി.കാറിലെ രഹസ്യ റെക്കോർഡിംഗുകൾ അച്ചടക്ക സമിതി പാനൽ കേട്ടിരുന്നു. അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുള്ള ഈ കോളുകള്‍ക്ക് ശേഷമുള്ള സംഭാഷണങ്ങളുടെ ട്രാൻസ്ക്രിപ്റ്റുകളിൽ നിന്ന് ഉദ്യോഗസ്ഥര്‍ ലൈംഗികബന്ധം തുടർന്നതായി വ്യക്തമാണെന്ന് പാനൽ ചെയർ ജോൺ ബാസെറ്റ് വിധി റിപ്പോർട്ടിൽ പറഞ്ഞു.

അടുത്തിടെ പൊലീസുകാർ രാജിവച്ചിരുന്നു. അതിനാൽതന്നെ വിചാരണയ്ക്ക് ഇവർ ഹാജരായിരുന്നില്ല. . ജോലിയിൽ തുടരുകയാണെങ്കിൽ രണ്ടുപേരെയും പുറത്താക്കുമായിരുന്നുവെന്നും അച്ചടക്കസമിതി പറയുന്നു. കുറ്റാരോപിതരായ ഇരുവരും വിവാഹിതരാണെന്നും കുട്ടികള്‍ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CASE DAIRY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.