കൊച്ചി: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജി വച്ചത് എന്ത് കാരണത്താലാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അനാരോഗ്യം മൂലമാണ് രാജിയെന്നാണ് നേതൃത്വത്തെ അറിയിച്ചത്. അങ്ങനെ അനാവശ്യ സമ്മർദ്ദം ചെലുത്തുന്ന ഒരാളല്ല വി.എം സുധീരനെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ അഭിപ്രായപ്പെട്ടു. സുധീരന്റെ രാജി തീർത്തും വിഷമമുളള കാര്യമാണെന്നും സംസാരിച്ച് പ്രശ്നപരിഹാരത്തിന് താൻ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോൺഗ്രസ് പുന:സംഘടനയെ തുടർന്നുളള അതൃപ്തിയാണ് സുധീരന്റെ രാജിയിലെത്തിയത്. വേണ്ടിവന്നാൽ പ്രതികരിക്കുമെന്നും പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടരുമെന്നും സുധീരൻ അറിയിച്ചു. ഇതിലും വലിയ സ്ഥാനങ്ങൾ സുധീരൻ രാജിവച്ചിട്ടുണ്ടെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |