SignIn
Kerala Kaumudi Online
Thursday, 19 September 2024 9.41 AM IST

ചോദ്യത്തിന് കുറിക്ക്കൊള്ളുന്ന ഉത്തരം: വൈറലായി ന്യൂസ്‌പേപ്പർ ബോയ്

Increase Font Size Decrease Font Size Print Page
ktr

ഹൈദരാബാദ്: കുറിക്കുകൊള്ളുന്ന ഉത്തരം പറഞ്ഞ് തെലങ്കാന മന്ത്രി കെ.ടി. രാമറാവുവിന്റെ അഭിനന്ദനം നേടിയിരിക്കയാണ് 12കാരനായ ന്യൂസ്‌പേപ്പർ ബോയ്. സൈക്കിളിൽ പത്രം വിതരണം ചെയ്യുകയായിരുന്ന കുട്ടിയോട് ഒരു വഴിപോക്കനാണ് ചോദ്യങ്ങൾ ചോദിച്ചത്.

എന്തുകൊണ്ടാണ് ഈ ജോലി ചെയ്യുന്നതെന്നായിരുന്നു ചോദ്യം.

പത്രവിതരണം ചെയ്താൽ എന്താണ് കുഴപ്പമെന്നായിരുന്നു കുട്ടിയുടെ മറുപടി.

വഴിയാത്രികൻ അവന്റെ പഠനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിനും പൊടുന്നനെയുള്ള മറുപടി കിട്ടി.

'എന്റെ പഠനത്തോടൊപ്പം ഞാൻ ജോലിയും ചെയ്യുന്നു. ഇപ്പോൾ ഞാനിത് ചെയ്യുന്നത് ഭാവിയിൽ നല്ല നിലയിലെത്താൻ സഹായിക്കും.' -ആറാം ക്ലാസ് വിദ്യാർത്ഥിയായ ജയപ്രകാശിന്റെ മറുപടി വീഡിയോ വൈറലായി.

തെലങ്കാനയിലെ ജഗ്ത്യാൽ നഗരത്തിൽ നിന്നുള്ളതാണ് വൈറൽ വീഡിയോ. ട്വിറ്ററിൽ വീഡിയോ കെ.ടി. രാമറാവു പങ്കുവച്ചു.

'ജഗ്ത്യാൽ ടൗണിൽ നിന്നുള്ള ഈ വീഡിയോ ഇഷ്ടപ്പെട്ടു. സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ജയപ്രകാശ് എന്ന വിദ്യാർത്ഥിയാണ് ഈ കുട്ടി. അവന്റെ ആത്മവിശ്വാസം, ശാന്തത, ചിന്തയുടെയും പ്രതികരണത്തിന്റെയും വ്യക്തത എന്നിവ ഇഷ്ടപ്പെട്ടു.'- കെ.ടി.ആർ ട്വിറ്ററിൽ കുറിച്ചു.

താൻ മൂന്നാം ക്ലാസ് മുതൽ പത്ര വിതരണത്തിന് പോകുന്നുണ്ടെന്ന് വീഡിയോ കണ്ട ശേഷം തന്നെ ഇന്റർവ്യൂ ചെയ്യാനെത്തിയ പ്രാദേശിക ചാനലിനോട് ജയപ്രകാശ് പറഞ്ഞു. തന്റെ സഹോദരനും പത്ര വിതരണത്തിന് പോയിരുന്നു. കുട്ടിക്കാലത്ത് പത്ര വിതരണം നടത്തിയിരുന്ന മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമാണ് തന്റെ പ്രചോദനമെന്നും ജയ പ്രകാശ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, THIS YOUNG LAD A GOVT SCHOOL STUDENT CALLED JAI PRAKASH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.