കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ തീപിടിത്തം. സ്പിന്നിംഗ് മില്ലിലെ വേസ്റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. മീഞ്ചന്തയിൽ നിന്ന് മൂന്ന് യുണിറ്റ് ഫയര്‍ഫോഴസ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
കണ്ണൂരിൽ ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്ന ഹോം അപ്ലയൻസസ് ഷോറൂമിനും ഇന്ന് തീപിടിച്ചിരുന്നു, ദേശീയ പാതയിൽ താണയിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അഞ്ച് കടമുറികൾ പൂർണമായി കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടർന്നു. കടകൾക്ക് ഉള്ളിൽ സാധനങ്ങളില്ലായിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |