അടൂർ : കോൺഗ്രസ് നേതൃത്വത്തിൽ ഗാന്ധിജയന്തി ദിവസം സ്കൂൾ കോളേജ് തലത്തിലുള്ള കുട്ടികൾക്കായി ചരിത്ര സദസും കരിയർ ഗൈഡൻസ് ക്ലാസും നടത്തുന്നു . പുറം തള്ളപ്പെടുന്ന ഗാന്ധിജി സമകാലിക ഇന്ത്യയുടെ നേർകാഴ്ച്ച' എന്ന വിഷയത്തിലാണ് ചരിത്ര സദസ് സംഘടിപ്പിച്ചിരിക്കുന്നത് . ഡോ പഴകുളം സുഭാഷ് ക്ളാസ് നയിക്കും. 'ഉപരിപഠനത്തിനൊരു വഴികാട്ടി' എന്ന വിഷയത്തിൽ ഡോ. കേശവ് മോഹനും ക്ലാസെടുക്കും. ശനിയാഴ്ച വൈകിട്ട് 3 മുതൽ അടൂർ വൈസ്മെൻ ക്ലബ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കാരോട്ട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |