SignIn
Kerala Kaumudi Online
Thursday, 19 September 2024 1.58 AM IST

ബാങ്ക് ഒഫ് ബറോഡയുടെ എൻ.ആർ.ഐ സെല്ലിന് തുടക്കം

Increase Font Size Decrease Font Size Print Page
bank-of-baroda

തിരുവനന്തപുരം: പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ പ്രവാസി ഇടപാടുകാർക്കായി ഒരുക്കിയ എൻ.ആർ.ഐ സെല്ലിന് തിരുവനന്തപുരത്ത് തുടക്കമായി. സോണൽ ഹെഡ് കെ. വെങ്കടേശൻ വിർച്വൽ പ്ളാറ്റ്‌ഫോമിൽ ഉദ്ഘാടനം ചെയ്‌തു. റീജിയണൽ ഹെഡ് ലക്ഷ്‌മി ആനന്ദ്, ഡെപ്യൂട്ടി റീജിയണൽ ഹെഡ് ആനന്ദ് കുമാർ ഝാ, പാളയം ബ്രാഞ്ച് ഹെഡ് സുബ്രഹ്മണ്യം തുടങ്ങിയവർ സംബന്ധിച്ചു.

ഏറ്റവുമധികം വിദേശ ശാഖകളുള്ള ബാങ്ക് ഒഫ് ബറോഡയുടെ തിരുവനന്തപുരം എൻ.ആർ.ഐ സെൽ പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് കെ. വെങ്കടേശൻ പറഞ്ഞു. പ്രവാസികൾക്ക് നൂതന ബാങ്കിംഗ് സേവനങ്ങളും നാട്ടിലെ മാതാപിതാക്കൾക്ക് ഡോർ സെറ്റപ്പ് ബാങ്കിംഗ് അടക്കമുള്ള സേവനങ്ങളും എൻ.ആർ.ഐ സെൽ മുഖേന ലഭിക്കുമെന്ന് ലക്ഷ്‌മി ആനന്ദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, BANK OF BARODA, NRI CELL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.