ചാലക്കുടി: വാൽപ്പാറയിലെ തേയിലത്തോട്ടത്തിൽ രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ കടുവക്കുഞ്ഞിന് വിദഗ്ദ്ധ ചികിത്സ തുടങ്ങി. തേയിലത്തോട്ടത്തിലാണ് കഴിഞ്ഞദിവസം രാവിലെ തൊഴിലാളികൾ പത്ത് മാസം പ്രായമായ ആൺകടുവയെ കണ്ടത്. വനപാലകർ ഏറെ ശ്രമിച്ചാണ് ഇതിനെ കൂട്ടിലാക്കിയത്. അവശ നിലയിലായതിനാൽ ചികിത്സയും തുടങ്ങി. കടുവാക്കുഞ്ഞ് ചികിത്സയിൽ കഴിയുന്നതിനാൽ തള്ള കടുവയും മറ്റും പരിസരത്തെത്താൻ സാദ്ധ്യതയുണ്ടെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിനാൽ തേയില തോട്ടത്തിലെ തൊഴിലാളികളേറെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |