SignIn
Kerala Kaumudi Online
Thursday, 19 September 2024 2.57 PM IST

ഐക്യരാഷ്ട്രസഭയെ വിമർശിച്ച് ഉത്തര കൊറിയ

Increase Font Size Decrease Font Size Print Page
gffgf

സോൾ: രാജ്യത്ത് തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന മിസൈൽ പരീക്ഷണങ്ങളെ വിമർശിച്ച ഐക്യരാഷ്ട്രസഭയ്‌ക്കെതിരെ ഉത്തരകൊറിയ. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്നും അല്ലെങ്കിൽ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്കി. ഉത്തരകൊറിയയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ജോ ചോൽ സുവാണ് ഐക്യരാഷ്ട്ര സഭയുടെ ഇരട്ടത്താപ്പിനെ എടുത്ത് പറഞ്ഞ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.അമേരിക്ക ഉൾപ്പടെയുള്ള വികസിത രാജ്യങ്ങൾ നടത്തുന്ന ആയുധ പരീക്ഷണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ സൗകര്യപൂർവം കണ്ണടയ്ക്കുന്നുവെന്ന് ഉത്തരകൊറിയ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഉത്തരകൊറിയയുടെ തുടരെ തുടരെയുള്ള മിസൈൽ പരീക്ഷണങ്ങളെ ഫ്രാൻസ് വിമ‌ർശിച്ചിരുന്നു. ഇതിനെ സഭയിലെ മറ്റു അംഗങ്ങളും പിന്താങ്ങി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.