കോട്ടയം : കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരും ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര - സംസ്ഥന സർക്കാർ സ്ഥാപനങ്ങളോ സർക്കാർ അംഗീകൃത സ്ഥാപനങ്ങളോ നടത്തുന്ന കോഴ്‌സുകളിൽ പഠിക്കുന്നവരാകണം. അപേക്ഷ ഫോറം ബ്ലോക്ക്/ മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം 25 നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. വിശദവിവരത്തിന് : 0481 2562503.