ന്യൂഡൽഹി: കേരള ഹൈക്കോടതി ഉൾപ്പടെ അഞ്ച് ഹൈക്കോടതികളിലേക്ക് ഒൻപത് ജഡ്ജിമാരുടെ നിയമനം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. കേരള ഹൈക്കോടതിയിൽ ബസന്ത് ബാലാജി അഡിഷണൽ ജഡ്ജിയാകും. ജാർഖണ്ഡ് ഹൈക്കോടതിയിലേക്ക് നാലു ജഡ്ജിമാരെയും രണ്ട് പേരെ പാട്ന ഹൈക്കോടതിയിലേക്കും മദ്ധ്യപ്രദേശ്, ചത്തീസ്ഗഢ്, കേരള ഹൈക്കോടതികളിലേക്ക് ഓരോ ജഡ്ജിമാരെ വീതവുമാണ് നിയമിച്ചിരിക്കുന്നത്.