SignIn
Kerala Kaumudi Online
Thursday, 19 September 2024 8.34 PM IST

സിക്സ് പാക്ക് രോഹിത്

Increase Font Size Decrease Font Size Print Page
football

400 സിക്‌സുകൾ ട്വന്റി -20 ക്രിക്കറ്റിൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ

ഷാർജ: ട്വന്റി 20 ക്രിക്കറ്റിലെ സിക്സുകളുടെ എണ്ണത്തിൽ നാഴികക്കല്ല് പിന്നിട്ട് മുംബയ് ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമ. ട്വന്റി -20 ക്രിക്കറ്റിൽ 400 സിക്‌സുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കാഡാണ് രോഹിത് സ്വന്തം പേരിൽ കുറിച്ചത്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ശ്രേയസ് ഗോപാലിന്റെ പന്തിൽ സിക്‌സടിച്ചാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളും ലീഗ് മത്സരങ്ങളും ഉൾപ്പെടെയാണിത്.

1042

ട്വന്റി- 20 യിൽ ഏറ്റവുമധികം സിക്‌സ് നേടിയ താരം വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്‌ലാണ്‌. വിവിധ ട്വന്റി 20 മത്സരങ്ങളിൽ നിന്നായി 1042 സിക്‌സുകളാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

കെയ്റോൺ പൊള്ളാർഡ് (758), ആന്ദ്രേ റസൽ (510), ബ്രണ്ടൻ മക്കല്ലം (485), ഷേൻ വാട്‌സൺ (467), എ.ബി.ഡിവില്ലിയേഴ്‌സ് (434) എന്നിവരും ട്വന്റി -20 യിൽ 400-ലധികം സിക്‌സുകൾ നേടിയിട്ടുണ്ട്.

133

അന്താരാഷ്ട്ര മത്സരങ്ങളുടെ മാത്രം കണക്കെടുക്കുമ്പോൾ സിക്‌സ് വേട്ടക്കാരുടെ പട്ടികയിൽ രോഹിത് രണ്ടാമതാണ്. 111 മത്സരങ്ങളിൽ നിന്ന് 133 സിക്‌സുകളാണ് താരം നേടിയിരിക്കുന്നത്. ന്യൂസിലാൻഡിന്റെ മാർട്ടിൻ ഗപ്ടിലാണ് ഈ പട്ടികയില്‍ ഒന്നാമത്. 147 സിക്‌സുകളാണ് ഗപ്ടിൽ നേടിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ROHIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.