SignIn
Kerala Kaumudi Online
Friday, 20 September 2024 1.22 PM IST

മദ്യം വാങ്ങാൻ ക്യൂ നിൽക്കേണ്ട, ഇഷ്ട ബ്രാൻഡ് ഓൺലൈനായി കിട്ടും, ചെയ്യേണ്ടത് ഇത്രമാത്രം

Increase Font Size Decrease Font Size Print Page
liquor

തിരുവനന്തപുരം: മദ്യവിതരണ ശാലകളിൽ മണിക്കൂറുകൾ ക്യൂനിന്ന് മദ്യം വാങ്ങിയിരുന്നത് ഇനി പഴങ്കഥ. വീട്ടിലിരുന്ന് ആവശ്യമുള്ള ബ്രാൻഡ് ബുക്കുചെയ്താൽ ഇഷ്ടമുള്ള സമയത്ത് ക്യൂ നിൽക്കാതെ നിങ്ങൾക്ക് വാങ്ങാം. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിദേശമദ്യ വില്പന ശാലകളിലും ഓൺലൈന്‍ ബുക്കിംഗ് സംവിധാനം സജ്ജമായി കഴിഞ്ഞു. fl.consumerfed.in എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ്. സംസ്ഥാനത്ത് ആദ്യമായാണ് വിദേശമദ്യ വില്പനയ്ക്ക് ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ബുക്കിംഗ് നടത്താനുള്ള രീതിയും വളരെ എളുപ്പമാണ്. ഈ വെബ്‌സൈറ്റിൽ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. രജിസ്റ്റർ ചെയ്യുന്നതോടെ ഒ ടി പി ലഭിക്കും. മദ്യം വാങ്ങുന്നയാള്‍ 23ന് വയസിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. അതിനുള്ള സംവിധാനങ്ങളും വെബ്‌സൈറ്റിലുണ്ട്. അത് പൂർത്തിയായാൽ ആവശ്യമുളള ഐറ്റങ്ങൾ തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മദ്യം കാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശേഷം പണം അടയ്ക്കണം. ബിയറും, വൈനുമാണ് ആവശ്യമെങ്കിൽ അതും ലഭിക്കും. യു പി ഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ് , ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പണമടയ്ക്കാം. ഇതോടെ മദ്യം ഡെലിവറി ചെയ്യാൻ തയാറാണെന്നുള്ള സന്ദേശവും ഒപ്പം ഒ ടി പിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വില്പനശാലയിലെത്തിയാല്‍ ഉടൻ മദ്യം ലഭിക്കും.

വില്പനശാലകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈന്‍ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നത്. മദ്യശാലയിലെ തിരക്ക് നിയന്ത്രിക്കണമെന്നും, സൗകര്യങ്ങള്‍ കൂട്ടണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ലോക്ക്‌ഡൗൺ സമയത്ത് ഓൺലൈൻവഴി മദ്യം ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പുതിയ നീക്കം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CONSUMER FED, STARTED, ONLINE BOOKING, FOREIG LIQUOR, IN KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.