ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ ഉത്തരാഖണ്ഡിലെ ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകന് സഞ്ജീവ് ആര്യയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത് കെ.സി. വേണുഗോപാല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഡൽഹിയില്‍ വച്ചാണ് ഇരുവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു.
ഉപാധികളൊന്നുമില്ലാതെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രയത്നിക്കുമെന്നും യശ്പാല്‍ ആര്യ പറഞ്ഞു. 2017 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് യശ്പാല്‍ ആര്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേർന്നിരുന്നു. ഹരീഷ് റാവത്തുമായി വിയോജിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. പിന്നീട് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എയും മന്ത്രിയുമായി. പ്രമുഖ ദളിത് നേതാവായ യശ്പാല്‍ ആര്യ ആറ് തവണ എം.എല്‍.എയായിട്ടുണ്ട്
Shri @RahulGandhi welcomes Shri Yashpal Arya & Shri Sanjeev Arya into the Congress party in the presence of Shri @kcvenugopalmp Shri @harishrawatcmuk Shri @devendrayadvinc Shri @UKGaneshGodiyal Shri @incpritamsingh & Smt. @DipikaPS pic.twitter.com/C84nOiS3TC
— Congress (@INCIndia) October 11, 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |