ചെറുവത്തൂർ: കൊവിഡ് മഹാമാരി കാരണം മുടങ്ങിക്കിടന്നിരുന്ന തെയ്യം കെട്ട്, അനുബന്ധ അനുഷ്ഠാന ചടങ്ങുകൾക്ക് അനുവാദം തരണമെന്ന ആവശ്യവുമായി ശ്രീനെല്ലിക്കാത്തുരുത്തി നിലമംഗലം കഴകം ഭഗവതിക്ഷേത്രം ഭാരവാഹികൾ കാസർകോട് ജില്ലാകളക്ടർ ഭണ്ഡാരി സ്വാഗത് രൺബീർചന്ദിനെ സന്ദർശിച്ചു.
ഉപക്ഷേത്രങ്ങളായ കാരി ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രത്തിലും ഓരി ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രത്തിലും ഒറ്റക്കോല മഹോത്സവം നടത്താനും കഴകപരിധിയിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും ആചാര അനുഷ്ഠാനങ്ങൾ നടത്തുവാനും അനുമതി നൽകണമെന്നായിരുന്നു ആവശ്യം.
13 ന് നടക്കുന്ന കോർ കമ്മറ്റി യോഗത്തിൽ കഴകത്തിന്റെ നിർദ്ദേശം പരിഗണിക്കുമെന്ന് കളക്ടർ
ഉറപ്പ് നൽകി. പ്രസിഡന്റ് കെ വി അമ്പാടി, വൈസ് പ്രസിഡന്റ് വി.വി.വിനോദൻ ,ഭരണ സമിതി അംഗങ്ങളായ പി.വി പൊക്കൻ തൈക്കടപ്പുറം , പി.വി.രമേശൻ എരിഞ്ഞീക്കീൽ ,എം .പി .മനോജ്കുമാർ പൊള്ള എന്നിവരാണ് സർക്കാരിലേക്കുള്ള നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |