കൊടുമൺ: സി .പി.എം. അങ്ങാടിക്കൽ തെക്ക് കുരിയറ ബ്രാഞ്ച് സമ്മേളനം നടത്തി. അനുബന്ധ പരിപാടികളായി ബ്രാഞ്ച് അതിർത്തിയിലെ മുതിർന്ന പ്രവർത്തകരെ ആദരിച്ചു. മികച്ച അങ്കണവാടി പ്രവർത്തകയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് ചന്ദ്രലീന, പ്ലസ്ടൂ പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ആഷിമ രമേശ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ ബീനാപ്രഭ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ ഡി. ബോസ്, ഇ.ആർ. വിക്രമൻ, എം.ആർ.എസ്. ഉണ്ണിത്താൻ, രാജാറാവു, അനൂപ് വിശ്വം, എന്നിവർ സംസാരിച്ചു.