മലപ്പുറം: ജില്ലയിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് ഗവ. കോളേജുകളിൽ കൂടുതൽ കോഴ്സുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ വിദ്യാർത്ഥിപക്ഷ നിലപാടുകളുമായി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകണമെന്ന് എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് ഇ. അഫ്സൽ, ജില്ലാ സെക്രട്ടറി കെ.എ സക്കീർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഗവ. മേഖലയിൽ മതിയായ കോഴ്സുകളില്ലാത്തത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ വിവിധ മാനവിക കോഴ്സുകളും ന്യൂ ജനറേഷൻ സയൻസ് കോഴ്സുകളും ജില്ലയിൽ തീരെ കുറവാണ്. പോളിടെക്നിക്ക് മേഖലയിൽ പ്രധാന കോഴ്സുകളുടെ എണ്ണവും പരിമിതമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.