കാഠ്മണ്ഡു : നേപ്പാളിൽ ബസ് മറിഞ്ഞ് 28 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.വടക്ക് പടിഞ്ഞാറൻ നേപ്പാളിലെ മുഗു പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. നേപ്പാളിലെ ദഷൈൻ ആഘോഷത്തിൽ പങ്കെടുക്കാൻ പോയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. 45 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ പലരേയും വ്യോമമാർഗമാണ് ആശുപത്രിയിലെത്തിച്ചത്. രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.