നബി യിക്കും. സൂപ്പർ12 ലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുള്ള അഫാഗാൻ ഇന്ത്യ, പാകിസ്ഥാൻ , ന്യൂസിലൻഡ് എന്നീ ടീമുകൾ കൂടി ഉൾപ്പെട്ട ഗ്രൂപ്പ് രണ്ടിലാണ്. യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകൾ കൂടി ഗ്രൂപ്പിൽ ഉണ്ടാകും. നേരത്തേ ലോകകപ്പ് ടീം സെലക്ഷനിൽ അതൃപ്തി പ്രകടിപ്പിച്ച് സൂപ്പർ സ്പിന്നർ റഷീദ് ഖാൻ ടീമിന്റെ ക്യാപ്ടൻ സ്ഥാനം രാജിവച്ചിരുന്നു. ഇതിനെ തുടർന്നാണ് നേരത്തേ ടീമിനെ നയിച്ചിട്ടുള്ള നബിയ്ക്ക് വീണ്ടും ക്യാപ്ടന്റെ ചുമതല നൽകിയിരിക്കുന്നത്. റഷീദ് ടീമിലുണ്ട്.
നേരത്തേ പ്രഖ്യാപിച്ച ടീമിൽ ചില മാറ്റങ്ങൾ കൂടി വരുത്തിയാണ് ഇപ്പോൾ 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. 4 റിസർവ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
അഫ്ഗാന്റെ ലോകകപ്പിലെ പങ്കാളിത്വത്തെ കുറിച്ചുള്ള ആശങ്കകൾക്ക് വിരാമമിട്ട് അവർ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഐ.സി.സി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അഫഅഗാനിലെ സ്ഥിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ലോകകപ്പിന് ശേഷം അക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |