കടലുണ്ടി: തപസ്യയുടെ ആഭിമുഖ്യത്തിൽ 32-ാം നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. ദൂരദർശൻ - ആകാശവാണി പ്രോഗ്രാം മേധാവി കെ.എം.നരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തപസ്യ രക്ഷാധികാരി സി.കെ വിജയകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പത്മശ്രീ അവാർഡ് ജേതാവ് ബാലൻ പൂതേരി, കായികതാരം വാസു വെളുത്തേടത്ത് പറമ്പ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ വർഷത്തെ ലളിതഗാന, ശാസ്ത്രീയസംഗീത മത്സര വിജയികൾക്ക് സമ്മാനം നൽകി. സംഗീതഞ്ജൻ കെ.പി.എൻ.പിള്ള, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, ജില്ലാ അദ്ധ്യക്ഷ രജനി സുരേഷ്, യൂണിറ്റ് പ്രസിഡന്റ് വി.കൃഷ്ണകുമാർ, സെക്രട്ടറി രാജേഷ് അരിവിട്ടാവിൽ, ട്രഷറർ എം.കെ.കൃഷ്ണകുമാർ, എൻജിനിയർ വിനോദ് കുമാർ, എം.എ.മുരളീധരൻ, യോഗാചാര്യൻ എം.സുരേന്ദ്രനാഥ്, സത്യവതി കൊടക്കണ്ടത്തിൽ, ജിഷ എന്നിവർ സംസാരിച്ചു.
ഹരിപ്പാട് കെ.പി.എൻ പിള്ളയുടെ കച്ചേരിയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |