ബീജിംഗ്:ചൈനയിൽ വധുവിന് സമ്മാനമായി വരന്റെ കുടുംബം നൽകിയത് 60 കിലോയോളം സ്വർണം. സെപ്തംബർ മുപ്പതിന് ഹുബെയ് പ്രവിശ്യയിൽ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
അറുപതോളം സ്വർണ നെക്ലസുകളാണ് വധുവിന് ലഭിച്ചത്. ഓരോന്നിനും ഓരോ കിലോയോളമാണ് ഭാരം. നെക്ലസുകളെ കൂടാതെ ഇരുകൈകളിലും രണ്ട് വീതം ഭീമൻ വളകളും വധു അണിഞ്ഞിട്ടുണ്ട്. എന്നാൽ, കാഴ്ചക്കാരിൽ പലരെയും അസ്വസ്ഥരാക്കുന്ന അവസ്ഥയായിരുന്നു വധുവിന്റേതെന്നാണ് റിപ്പോർട്ടുകൾ. ഭാരമേറിയ ആഭരണങ്ങൾ ധരിച്ചതിനാൽ നിവർന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വധു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |