പൊന്നാനി: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനെതിരായ അച്ചടക്ക നടപടി വാർത്തകളിൽ നിലപാട് പറഞ്ഞ് ടി.എം. സിദ്ദിഖ്. അച്ചടക്ക നടപടി എന്ന നിലയിൽ പ്രചരിപ്പിക്കപ്പെടുന്നതൊക്കെയും തീർത്തും സാങ്കൽപ്പികമാണ്. പാർട്ടിയുടെ ഔദ്യോഗിക തീരുമാനം വരും മുമ്പേ മാദ്ധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി നടക്കുന്ന കാര്യങ്ങളോട് യോജിക്കാനാകില്ല. സംസ്ഥാന കമ്മിറ്റിയാണ് തനിക്കെതിരായ കാര്യത്തിൽ തീരുമാനം പറയേണ്ടത്. അങ്ങനെയൊന്ന് ഇതുവരെ വരാത്ത സാഹചര്യത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാർത്തകൾ വസ്തുതാപരമാണോയെന്ന് പരിശോധിക്കാൻ മാദ്ധ്യമങ്ങൾ തയ്യാറാകണമെന്ന് സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |