തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലവിൽ രൂക്ഷമല്ലെന്ന് കെ.എസ്.ഇ.ബി. ചെയർമാൻ ബി. അശോക് പറഞ്ഞു. ജലവൈദ്യുതി ഉത്പാദനം കൂട്ടാനും ഇന്നലെ അന്തിമ തീരുമാനമെടുക്കാനുമാണ് കഴിഞ്ഞയാഴ്ച നിലപാടെടുത്തിരുന്നത്. എന്നാൽ വൈദ്യുതി കമ്മി 300 മെഗാവാട്ടിൽ നിന്ന് 40 മെഗാവാട്ടായിൽ കുറഞ്ഞു. രാജ്യത്തെ കൽക്കരി ക്ഷാമം പരിഹരിക്കപ്പെട്ടതോടെ കേന്ദ്രപൂളിൽ നിന്ന് കൂടുതൽ വൈദ്യുതി സംസ്ഥാനത്ത് എത്തുന്നുണ്ട്. മഴ മൂലം ഉപഭോഗം കുറയുകയും ജലവൈദ്യുതി ഉത്പാദനം കൂട്ടുകയും ചെയ്തിട്ടുണ്ട്. ഓപ്പൺ സോഴ്സിൽ വൈദ്യുതി വില യൂണിറ്റിന് 5 രൂപയായി താഴ്ന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |