SignIn
Kerala Kaumudi Online
Tuesday, 07 May 2024 10.38 AM IST

മലബാർ ഗോൾഡ് സിംഗപ്പൂരിൽ മൂന്നാംഷോറൂം തുറന്നു

malabar

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് സിംഗപ്പൂരിൽ മൂന്നാംഷോറൂം തുറന്നു. സെരൻഗൂൺ റോഡിലെ സെൻട്രിയം സ്‌ക്വയറിൽ തുറന്ന ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ഓൺലൈനിൽ നിർവഹിച്ചു.

മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിംഹാജി, വൈസ് ചെയർമാൻ കെ.പി. അബ്‌‌ദുൽസലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ തുടങ്ങിയവർ സംബന്ധിച്ചു.

ആഗോളവികസനത്തിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും കൂടുതൽ ഷോറൂമുകൾ തുറക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് സിംഗപ്പൂരിലെ പുതിയ ഷോറൂം. മലേഷ്യയിൽ നിലവിലുള്ള നാലു ഷോറൂമുകൾക്ക് പുറമേ രണ്ടെണ്ണം കൂടി ഈവർഷം ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.