SignIn
Kerala Kaumudi Online
Saturday, 27 April 2024 3.27 AM IST

നല്ല നടിയായി മാറും, മാറണം; നന്ദഗോപാൽ മാരാരായി തിളങ്ങിയ ആവർത്തനയെ അഭിനന്ദിച്ച് മമ്മൂട്ടി

avarthana

നരസിംഹം എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നന്ദഗോപാൽ മാരാർ എന്ന കഥാപാത്രത്തിന്റെ ഡബ്സ്മാഷ് വീഡിയോ അവതരിപ്പിച്ച് കൈയടി നേടിയ ആവർത്തനയെ അഭിനന്ദിച്ച് മമ്മൂട്ടി. വക്കീൽ കഥാപാത്രം കോടതി മുറിക്കുള്ളിൽ നടത്തുന്ന തീപ്പൊരി ഡയലോഗാണ് ഏഴു വയസുകാരി ആവർത്തന ഇൻസ്റ്റാഗ്രാമിൽ ഡബ്സ്മാഷായി അവതരിപ്പിച്ചത്. ഈ വീഡിയോ വൈറലായതിനെ തുടർന്ന് ആവർത്തനയെതേടി സാക്ഷാൽ മമ്മൂട്ടിയുടെ അഭിനന്ദന സന്ദേശം എത്തുകയായിരുന്നു. ആവർത്തനയുടെ പ്രകടനം വളരെ നന്നായിട്ടുണ്ടെന്നും വീണ്ടും വീണ്ടും ആവർത്തിക്കാമെന്നും ശബ്ദ സന്ദേശത്തിൽ മമ്മൂട്ടി പറയുന്നു. സ്വന്തമായും നല്ല അഭിനയം കാഴ്ചവെക്കണം. നല്ല ഒരു നടിയായി മാറും. അതിനുള്ളിൽ പഠിത്തമൊക്കെ പാസ്സായി അഭിനയം അല്ലാതെ മറ്റൊരു തൊഴിൽ കണ്ടെത്തണം. അതിനുശേഷമാവണം അഭിനയം തൊഴിലാക്കേണ്ടതെന്നും മമ്മൂട്ടി ഉപദേശിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സന്ദേശം ലഭിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും അഭിനയത്തോടൊപ്പം പഠിച്ച് ഒരു ജോലി നേടാനും താൻ ശ്രമിക്കുമെന്ന് ആവർത്തന മറുപടി പറഞ്ഞു.

A post shared by Avarthana Sabarish (@avarthana_kunju)

ഇതിന് മുമ്പും ആവർത്തനയുടെ നിരവധി വീഡിയോകൾ വൈറലായിട്ടുണ്ട്. മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് ആവർത്തന ചെയ്ത ഡബ്സ്മാഷ് വീഡിയോ ഒട്ടനവധി അഭിനന്ദനങ്ങൾ ഈ കൊച്ച് കലാകാരിക്ക് നേടികൊടുത്തിരുന്നു. കെ ആർ പ്രവീൺ സംവിധാനം ചെയ്യുന്ന 'കുറി' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഈ പാലക്കാട്ടുകാരി.

A post shared by Avarthana Sabarish (@avarthana_kunju)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AVARTHANA, INSTAGRAM, REELS, MAMMOOTY, DUBSMASH, NARASIMHAM, MALAYALAM MOVIE, MOLLYWOOD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.