സ്റ്റോക്ക്ഹോം : പ്രശസ്ത സ്വീഡിഷ് യുവഗായകൻ എയ്നർ (19 ) അഞ്ജാതരുടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി സ്റ്റോക്ക്ഹോമിലുള്ള അപ്പാർട്ട്മെന്റിന് പുറത്ത് വച്ച് രാത്രി 11 മണിയോടെയാണ് സംഭവം. ചെറു പ്രായത്തിൽ തന്നെ ഗ്രാമിയുൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ എയ്നറുടെ ഒട്ടു മിക്ക ഗാനങ്ങളും വലിയ ഹിറ്റുകളായിരുന്നു. എയ്നറുടെ ഗാനങ്ങളിൽ പലതിലും കുറ്റകൃത്യങ്ങളേയും മയക്കുമരുന്നിനേയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇതിന് മുൻപും എയ്നറെ ക്രിമിനൽ സ്വഭാവമുള്ള ചിലർ തട്ടിക്കൊണ്ടു പോയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വീഡിഷ് ഗായകരായ യാസിൻ, ഹവൽ ഖലീൽ എന്നിവരുമായി പൊതുവേദിയിൽ വച്ച് എയ്നർ വഴക്ക് കൂടിയത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. പിന്നീട് എയ്നറെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ യാസിന് 10 മാസം തടവു ശിക്ഷ വിധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |