SignIn
Kerala Kaumudi Online
Friday, 20 September 2024 3.00 AM IST

പൊതുജനം കഴുതയാണല്ലോ, അനുഭവിക്കാൻ വിധിക്കപ്പെട്ടവർ; പണ്ട് സ്കൂട്ടർ തള്ളി നടന്നവരെയും കാള വണ്ടിയിൽ യാത്ര ചെയ്തവരെയൊന്നും കാണുന്നില്ലല്ലോ എന്ന് അരുൺ ​ഗോപി

Increase Font Size Decrease Font Size Print Page
arun-gopi

പെട്രോൾ വിലയെ സർവ്വകാല റെക്കോഡിലേക്ക് തള്ളിവിട്ടവർക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അരുൺ​ ഗോപി. 108 എന്ന അത്യാഹിതത്തിലേക്ക് പെട്രോൾ വില തള്ളിയിട്ട് ഈ കാണിക്കുന്ന രാഷ്ട്രീയപേക്കൂത്തിനെതിരെ, പണ്ട് സ്കൂട്ടർ തള്ളി നടന്നവരെയും കാള വണ്ടിയിൽ യാത്ര ചെയ്തവരെയൊന്നും കാണുന്നില്ലല്ലോ! പൊതുജനം കഴുതയാണല്ലോ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

രാജ്യത്ത് പെട്രോളിനും ഡീസലിനും വില ഇന്നും വർദ്ധിച്ചിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത്. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും ഇന്ന് കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളൾ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. എറണാകുളത്ത് പെട്രോളിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും ഡീസലിന് 101 രൂപ 46 പൈസയുമാണ് പുതുക്കിയ നിരക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARUN GOPY, FUEL PRICE, PETROL, DIESEL, DIESEL PRICE, PETROL PRICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.