തൃശൂർ:ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മുഖ്യതന്ത്രി എരമംഗലം പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് (71) അന്തരിച്ചു. കൊവിഡ് ബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത് നടക്കും.ദീർഘകാലം ക്ഷേത്രം മുഖ്യതന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മൂത്തമകനാണ്. മുൻ തന്ത്രി ചേന്നാസ് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിനുശേഷം 2014 ജനുവരി 24 നാണ് ഗുരുവായൂർ ക്ഷേത്രം മുഖ്യതന്ത്രിയായി ചുമതലയേറ്റത്.
എം എ ഇംഗ്ലിഷ് ബിരുദധാരിയായ ഇദ്ദേഹം നെടുങ്ങാടി ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.ഭാര്യ: സുചിത്ര അന്തർജ്ജനം. ഏക മകൻ : ശ്രീകാന്ത് നമ്പൂതിരി. മരുമകൾ: പിറവം മ്യാൽപ്പിള്ളി ഇല്ലത്ത് അഖില.പുഴക്കര ചേന്നാസ് മനയ്ക്കൽ തറവാട്ടിൽ ജീവിച്ചിരിയ്ക്കുന്ന തറവാട്ട് കാരണവർക്കാണ് ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മുഖ്യതന്ത്രി സ്ഥാനം.
ദേവസ്വം മന്ത്രി അനുശോചിച്ചു
ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അനുശോചിച്ചു. അക്ഷരങ്ങളെയും ശാസ്ത്രീയ കലകളെയും സ്നേഹിച്ച തന്ത്രി വര്യനായിരുന്നു നാരായണൻ നമ്പൂതിരിപ്പാട് എന്ന് അദ്ദേഹം അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |