SignIn
Kerala Kaumudi Online
Thursday, 19 September 2024 8.19 AM IST

തിരുവനന്തപുരം കോർപ്പറേഷൻ നികുതി  വെട്ടിപ്പിലെ മുഖ്യ പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
tvm-coparation

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിൽ നിർണായക അറസ്റ്റ്. ഒളിവിലായിരുന്ന നേമംസോണിലെ സൂപ്രണ്ട് എസ്. ശാന്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 27ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തിൽ നേമം സോണിൽ മാത്രം നടന്നത്. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒൻപതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പുലർച്ചെയോടെ കീഴടങ്ങിയത്. നികുതിവെട്ടിപ്പിൽ ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോർപ്പറേഷൻ സസ്‌പെന്റ്ചെയ്തിരുന്നു.

ശാന്തിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ നേമം, ശ്രീകാരൃം, ആറ്റിപ്ര സോണലുകളിലായി വൻ നികുതി തട്ടിപ്പാണ് നടന്നിട്ടുള്ളത്. മൂന്നിടത്തും പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീകാര്യത്ത് അഞ്ച് ലക്ഷവും ആറ്റിപ്രയിൽ രണ്ട് ലക്ഷം രൂപയുമാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തട്ടിയെടുത്തത്. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു , നേമം സോണിലെ കാഷ്യർ സുനിത എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THIRUVANANTHAPURAM, CORPARTION, TAX, POLICE, ARREST, MAYOR, ARYA MAYOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.