തൃക്കരിപ്പൂർ: പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡി നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന ടി.വി.ഭാസ്ക്കരന്റെ ഒന്നാം ചരമവാർഷികം എൽ.ജെ.ഡി.പഞ്ചായത്ത് കമ്മിറ്റി സമുചിതമായി ആചരിച്ചു. കെ.എം.കെ. കലാസമിതിയിൽ രാവിലെ പുഷ്പാർച്ചനയും വൈകുന്നേരം അനുസ്മരണ സമ്മേളനവും നടന്നു. പ്രസിഡന്റ് വെങ്ങാട് കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.വി. കൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇ.വി. ഗണേശൻ, പി.സി. ഗോപാലകൃഷ്ണൻ, പി.വി. തമ്പാൻ, എം. മനു, ഇ. ചന്ദ്രൻ, കെ.വി. ശശി, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി.കെ. ചന്ദ്രൻ സ്വാഗതവും ഇ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
എൽ.ജെ.ഡി. തെക്കേ തൃക്കരിപ്പൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കുമ്പാട്ട് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി വി.വി വിജയൻ അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ്. സംസ്ഥാന സെക്രട്ടറി പി.വി തമ്പാൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |