പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 421 പേർക്ക്
കൊവിഡ് സ്ഥിരീകരിച്ചു; 420 പേർ രോഗമുക്തരായി
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും, 420 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 3 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,92,179 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 184632 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ആകെ രോഗമുക്തരായവരുടെ എണ്ണം 186337 ആണ്.
ജില്ലക്കാരായ 4576 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ 6 പേർ ഇന്നലെ മരിച്ചു.
1) തിരുവല്ല സ്വദേശി (75)
2) ആറന്മുള സ്വദേശി (103)
3) പന്തളം സ്വദേശി (89)
4) കൊടുമൺ സ്വദേശി (86)
5) ചെറുകോൽ സ്വദേശി (60)
6) കുറ്റൂർ സ്വദേശി (83)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |